Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽപ്പെട്ട് െകഎസ്ആര്‍ടിസിയും; 60% സര്‍വീസും തടസ്സപ്പെട്ടു

ksrtc-bus

തിരുവനന്തപുരം ∙ കനത്ത മഴയെത്തുടര്‍ന്ന് െകഎസ്ആര്‍ടിസിയുടെ 60% സര്‍വീസുകളും തടസ്സപ്പെട്ടു. ആകെയുള്ള  5,700 സര്‍വീസുകളില്‍ ഇന്നലെ ഓപ്പറേറ്റ് ചെയ്തത് 4,200 സര്‍വീസുകളാണ്. ഇന്ന് 2,500 സര്‍വീസില്‍ താഴെ മാത്രമേ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. റോഡുകളിലും ഡിപ്പോകളിലും ജീവനക്കാരുടെ വീടുകളിലും വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ തടസ്സപ്പെട്ടത്.

അതേസമയം, കോഴിക്കോട് – വയനാട് (എൻച്ച് 766), കോഴിക്കോട്– അത്തോളി– ഉള്ള്യേരി – കുറ്റ്യാടി, കുറ്റ്യാടി– മാനന്തവാടി (പക്രംതളം ചുരം) സർവീസുകൾ കെഎസ്ആർടിസി പുനരാരംഭിച്ചു. കോഴിക്കോട്– ബാലുശ്ശേരി റൂട്ടിൽ ഇപ്പോഴും ഗതാഗത തടസ്സമുണ്ട്.

related stories