Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർ‌ത്തനം സൈന്യത്തെ ഏൽപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: ശ്രീധരൻപിള്ള

P.S. Sreedharan Pillai

കൊച്ചി ∙ ദുരിതാശ്വാസപ്രവർത്തനം പട്ടാളത്തെ ഏൽപിക്കാൻ സംസ്ഥാന സർക്കാർ തയാറാവാത്ത പക്ഷം ബിജെപി കോടതിയെ സമീപിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സമാനസ്ഥിതി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ രീതി പിന്തുടർന്നിട്ടും കേരളം മാത്രം ഇക്കാര്യത്തിൽ വാശി പിടിക്കുന്നതു ഗുരുതര വീഴ്ചയാണ്. പട്ടാളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമാണു മറ്റിടങ്ങളിൽ വിജയകരമായതെങ്കിൽ ഇവിടെ മറ്റു വകുപ്പുകളുടെ നേതൃത്വത്തിൽ പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുന്നതു പരാജയമാണെന്നു ചെങ്ങന്നൂരിലെയും മറ്റും അനുഭവങ്ങൾ തെളിക്കുന്നതായും ശ്രീധരൻപിള്ള ആരോപിച്ചു.

related stories