Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതത്തെ ഒരുമിച്ചു നേരിടാം; ഒപ്പം ചേർന്ന് മലയാള മനോരമയും

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ നമുക്കു ശേഖരിച്ചു നൽകാം. മലയാള മനോരമയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളിലാണ് താഴെ പറയുന്ന വസ്തുക്കൾ എത്തിക്കാനുള്ള സൗകര്യം.

ഭക്ഷ്യവസ്തുക്കൾ: അരി, ഉപ്പ്, മുളക്, പയർ, പരിപ്പ് തുടങ്ങിയ പലവ്യഞ്ജനങ്ങൾ, ശുദ്ധജലം, പെട്ടെന്നു കേടാകാത്ത ഭക്ഷണ സാധനങ്ങൾ, ബൺ, ബ്രെഡ്, പാൽപ്പൊടി, ബിസ്കറ്റ്, റസ്ക്, വെളിച്ചെണ്ണ.

തുണിത്തരങ്ങൾ: ലുങ്കി, നൈറ്റി, കുട്ടി ഉടുപ്പുകൾ, അടിവസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, പുതപ്പ്, തോർത്ത് (എല്ലാം പുതിയവ മാത്രം).

മറ്റുള്ളവ: സാനിറ്ററി നാപ്കിൻ, അലക്ക്/കുളി സോപ്പ്, പേസ്റ്റ്, ടൂത്ത്ബ്രഷ്, ഊതിവീർപ്പിക്കാവുന്ന തലയിണ, പുൽപ്പായ/പ്ലാസ്റ്റിക് പായ.

വിവരങ്ങൾ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ ഈ നമ്പരുകളിൽ അറിയാം:
തിരുവനന്തപുരം: 0471-2334711
കൊല്ലം: 0474-2754300
പത്തനംതിട്ട: 0468-2271750
ആലപ്പുഴ: 0477-2240551
കോട്ടയം: 0481-2587411
എറണാകുളം: 0484-4447197
തൃശൂർ: 0487-2443074
പാലക്കാട്: 0491-2537731
മലപ്പുറം: 0483-2900700
കോഴിക്കോട്: 0495-2766425
കണ്ണൂർ: 0497-2704774

സഹായധനം എത്തിക്കാം

മലയാള മനോരമ ‘കൂടെയുണ്ട് നാട്’ സഹായധനശേഖരണത്തിലും പങ്കുചേരാം. മലയാള മനോരമ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ചെക്ക് കൈമാറുകയോ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയോ ആകാം.

ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
കോട്ടയം ടൗൺ ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ: 57051893138
ഐഎഫ്എസ് കോഡ്: SBIN0070102

DONATE NOW

(വിദേശത്തു നിന്നുള്ളവർക്ക് ഇന്ത്യയിലെ അക്കൗണ്ട് വഴിയേ പണം അയയ്ക്കാൻ സാധിക്കൂ).

related stories