Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി യുഎൻ; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു

Antonio Guterres യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ജനീവ∙ പ്രളയം ദുരിതം വിതച്ച കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടനയും. കനത്ത മഴയും പ്രളയവും അനേകരുടെ ജീവനപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രളയക്കെടുതിയും രക്ഷാപ്രവർത്തനവും യുഎൻ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡ്യുജാറിക് അറിയിച്ചു.

കഴിഞ്ഞ 100 വർഷത്തിനിടെ ഇവിടെയുണ്ടായ കനത്ത പ്രളയത്തിൽ ഒട്ടേറെപ്പേർക്ക് ജീവനാശം സംഭവിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതിൽ യുഎൻ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു – ഡ്യുജാറിക് പറഞ്ഞു.

ദുരന്തനിവാരണത്തിന് ഇന്ത്യ യുഎന്നിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡ്യുജാറിക്. പ്രകൃതിദുരന്തങ്ങൾ നേരിടാൻ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories