Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിന്റെ മറവിൽ കൊള്ളയും കരിഞ്ചന്തയും; നടപടിയെന്ന് അധികൃതർ

boat ചെങ്ങന്നൂരിൽ ദുരിതാശ്വാസപ്രവർത്തനത്തിനെത്തിച്ച ബോട്ടുകൾ

ആലപ്പുഴ ∙ ദുരിതാശ്വാസ ക്യാംപുകളിലേക്കു സാധനങ്ങൾ വാങ്ങാനെന്ന പേരില്‍ ആലപ്പുഴയിൽ അനധികൃത പണപ്പിരിവു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു ജില്ലാ കലക്ടർ. റോഡുകൾ ഉപരോധിച്ചും പണപ്പിരിവ് നടക്കുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കും. സാധനങ്ങൾ സ്വമേധയാ നൽകാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള കലക്‌ഷൻ സെന്ററിൽ ഏൽപ്പിക്കണമെന്നും കലക്ടർ അറിയിച്ചു. 

കോട്ടയത്ത് നിത്യോപയോഗ സാധനങ്ങൾ അമിത വിലയ്ക്കു വിറ്റ എട്ടു കടക്കാർക്കെതിരെ സപ്ലൈ ഓഫിസ് അധികൃതർ കേസെടുത്തു. സംസ്ഥാനത്ത് പ്രളയബാധിതമായ പലയിടങ്ങളിലും ചില വ്യാപാരികൾ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നെന്ന പരാതി ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

റാന്നിയിൽ വെള്ളം കയറിയ കടകളിലെ സാധനങ്ങൾ ചിലർ സംഘമായെത്തി കൊള്ളയടിച്ചെന്ന് ഇന്നലെ കടയുടമകൾ പരാതിപ്പെട്ടിരുന്നു. തടയാൻ ശ്രമിച്ച കടക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.

related stories