Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് വെള്ളം ഇറങ്ങിത്തുടങ്ങി; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ

kottayam-flood കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളുമായി ലോറിയിൽ പോകുന്നവർ. പടിഞ്ഞാറൻ മേഖലയിലേക്കുള്ള റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ വലിയ വാഹനങ്ങളുടെ സഹായത്തോടെ മാത്രമേ അവിടേക്കെത്തിച്ചേരാൻ സാധിക്കൂ.

കോട്ടയം∙ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ. കുമരകം, വൈക്കം മേഖലകളിൽ വെള്ളപ്പൊക്കത്തിനു നേരിയ ആശ്വാസമുണ്ട്. ഇന്നു രാവിലെയോടെ വെള്ളം ഇറങ്ങി തുടങ്ങി.

∙ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. 23,259 കുടുംബങ്ങളിലെ 89,178 അംഗങ്ങൾ ക്യാംപുകളിൽ കഴിയുന്നു.
∙ ഇന്ന്(20.8.18)രണ്ടുപേർ കൂടി മരണമടഞ്ഞതോടെ വെള്ളപ്പൊക്ക കെടുതിയിൽ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. ചങ്ങനാശേരിയിലും വൈക്കത്തും ഒരോരുത്തരാണു മരണമടഞ്ഞത്.
∙ കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ആകെയുളള 89 സർവീസുകളിൽ 70 സർവീസുകൾ ആരംഭിച്ചു. കുമരകം, വൈക്കം
∙ സ്വകാര്യ ബസുകൾ മിക്ക സർവീസുകളും പുനരാരംഭിച്ചു.

related stories