Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.രാജു; ജർമനിയിൽ‌ നിന്ന് തിരിച്ചെത്തി

K Raju മന്ത്രി കെ. രാജു

തിരുവനന്തപുരം ∙ ജർ‌മനി സന്ദർശനത്തിനു ശേഷം മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി. യാത്ര പാർട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് നാട്ടിലെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. മൂന്നു മാസം മുൻപ് നിശ്ചയിച്ച പരിപാടിയാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തിൽ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16–നായിരുന്നു ജർമനി യാത്ര. 22 വരെ നിശ്ചയിച്ചിരുന്ന വിദേശ സന്ദർശനം വെട്ടിച്ചുരുക്കിയാണു ഇപ്പോൾ മന്ത്രി തിരികെയെത്തിയത്. വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിയോടു പറഞ്ഞിരുന്നു. സിപിഐ മന്ത്രിയുടെ നടപടിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

related stories