Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം കുറിച്ച് ഓഹരി വിപണി, നിഫ്റ്റി 11,500 പോയിന്‍റ് പിന്നിട്ട് കുതിപ്പിൽ

share-bullllllllll-jan9

മുംബൈ∙ പുതിയ കുതിപ്പോടെ ഓഹരിവിപണിയിൽ ഈ ആഴ്ചയിലെ വ്യാപാരത്തിന് തുടക്കം. ചരിത്രത്തിലാദ്യമായി 11,500 പോയിന്‍റ് പിന്നിട്ട ദേശീയ ഓഹരി സൂചിക നിഫ്റ്റി 11,543 പോയിന്‍റില്‍ വ്യാപാരം തുടരുകയാണ്. 68.20 പോയിന്‍റ് ഉയര്‍ന്നാണ് നിഫ്റ്റി പുതിയ ഉയരത്തിലെത്തിയത്. 

ബോംബെ ഓഹരി സൂചിക സെൻസെക്സ് 273.69 പോയിന്‍റ് ഉയര്‍ന്ന് 38,2212.57 പോയിന്‍റിലാണ് വ്യാപാരം പുരോഗമിച്ചത്. ഓഗസ്റ്റ് ഒൻപതിന് സെൻസെക്സ് 38,076.23 പോയിന്‍റും നിഫ്റ്റി 11,493.25 പോയിന്‍റും എത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും ഉയർന്ന ഇൻട്രാ ഡേ വ്യാപാരം. 

നിഫ്റ്റിയിലെ പ്രമുഖ 50 ഓഹരികളിൽ 38 എണ്ണവും നേട്ടം കൈവരിച്ചു. ലാർസൻ ആൻഡ് ടർബോ, ഒഎൻ‌ജിസി, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ പെട്രോളിയം, യെസ് ബാങ്ക് എന്നിവയാണ് നേട്ടം കൈവരിച്ച പ്രധാന ഓഹരികൾ.

എൽ അൻഡ് ടിക്കു പുറമെ എച്ച്ഡിഎഫ്സി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് സെൻസെക്സിൽ നേട്ടം കൊയ്ത ഓഹരികൾ. ഇൻഫോസിസ് ഓഹരിക്കു സെൻസെക്സിലും നിഫ്റ്റിയിലും ഒരുപോലെ തകര്‍ച്ച നേരിട്ടു.