Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്എസ്; ആഹ്വാനം വിമര്‍ശനങ്ങള്‍ക്കിടെ

RSS logo

ന്യൂഡൽഹി∙ പ്രളയക്കെടുതി നേരിടാന്‍ കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്‌എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്നുവെന്ന വിമര്‍ശനത്തിനിടെയാണു കേരളത്തിനൊപ്പം നില്‍ക്കണമെന്ന ആര്‍എസ്എസിന്‍റെ ആഹ്വാനം. ജീവന്‍ പണയപ്പെടുത്തി ദുരന്തബാധിതരെ രക്ഷിക്കുന്ന എല്ലാവരും പ്രശംസയര്‍ഹിക്കുന്നതായി സുരേഷ് ജോഷി പറയുന്നു. സൈന്യവും ദുരന്തനിവാരണ സേനയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നു നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

related stories