Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ നേട്ടം; സെൻസെക്സും നിഫ്റ്റിയും റെക്കോർഡിൽ

sensex

മുംബൈ∙ ആഗോള വിപണിയിലെ നേട്ടവും രൂപയുടെ തിരിച്ചുവരവും ആഭ്യന്തര വിപണിയിൽ കാഴ്ച്ചവച്ചതു മികച്ച മുന്നേറ്റം. ഇരു സൂചികകളും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ആദ്യമായി 11,500 പോയിന്റ് കടന്ന നിഫ്റ്റി 81 പോയിന്റ് ഉയർന്ന് 11,551.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡ് നേട്ടമുണ്ടാക്കിയ സെൻസെക്സ് 330.87 പോയിന്റ് മുന്നേറി 38,278.75 ലും വ്യാപാരം പൂർത്തിയാക്കി. 1,455 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,280 ഓഹരികൾക്കു നഷ്ടമുണ്ടായി.

മിഡ് ക്യാപ് ഓഹരികൾ മികച്ച നേട്ടത്തിലായിരുന്നു. ഇരു സൂചികകളിലും ഐടി സെക്ടർ നഷ്ടത്തിലായിരുന്നു. കണ്‍സ്യൂമർ ഡ്യൂറബൾസ്, ടെക് ഒഴികെയുള്ള സെക്ടറുകളെല്ലാം നേട്ടത്തിലായിരുന്നു. ക്യാപിറ്റൽ ഗുഡ്സ് സെക്ടർ 3.74 ശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ഇൻഫ്രാ തുടങ്ങിയ സെക്ടറുകളിലും മികച്ച മുന്നേറ്റം ദൃശ്യമായി. ലാർസന്റെ ഓഹരിവില 6.74 ശതമാനം ഉയർന്നു. ഐഡിയ സെല്ലുലർ, ടാറ്റാ മൊട്ടോഴ്സ്, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നീ ഓഹരികളാണു മികച്ച നേട്ടമുണ്ടാക്കിയവ. ഇൻഫോസിസ്, ഗെയിൽ, ടൈറ്റൻ കമ്പനി, എച്ച്സിഎൽ ടെക്, ലൂപിൻ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.