Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടി മാർക്കറ്റിൽ വെള്ളം കയറി നശിച്ചത് 300 കോടിയുടെ ഭക്ഷ്യധാന്യം

chalakkudy-market ചാലക്കുടി മാർക്കറ്റിൽനിന്നുള്ള കാഴ്ച

തൃശൂർ∙ ഓണക്കാലം കണക്കിലെടുത്ത് കൂടുതലായി സംഭരിച്ച ടൺകണക്കിനു ഭക്ഷ്യധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളുമാണു ചാലക്കുടി മാര്‍ക്കറ്റില്‍ വെള്ളപ്പൊക്കം മൂലം നശിച്ചത്. ചാലക്കുടി മാർക്കറ്റിൽ മാത്രം 300 കോടിയിലേറെ രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ചാലക്കുടി പുഴ കരകവിഞ്ഞപ്പോൾ മാളയിലെ പ്രധാന ചെറുകിട വ്യാപാര മേഖല മുഴുവൻ വെള്ളത്തിനടിയിലായി. ബസ് സ്റ്റാന്‍ഡ് വരെ കയറിയ വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇന്നാണ് റോഡുകൾ പോലും പൂർണമായും സഞ്ചാരയോഗ്യമായത്. വ്യാപാര മേഖല പൂർവസ്ഥിതിയിലാക്കാൻ ആഴ്ചകളോളും വേണ്ടിവരും.

വെള്ളത്തിന്റെ കുത്തൊഴുക്കിൽ ബണ്ടുകൾ തകർന്നു. ഇന്നലെ വരെ മാള ബസ് സ്റ്റാൻഡ് മുഴുവൻ വെള്ളത്തിനടിയിരുന്നു. ട്രാൻസ്ഫോമറുകൾ പിഴുതെറിഞ്ഞതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഒരുപാട് സമയമെടുക്കും. ചെറുകിട സ്ഥാപനങ്ങളിൽ ഓണത്തിനായി കരുതിയ പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാം നശിച്ചു. മരുന്നുകടകളിലും വെള്ളം കയറി.

മാളയടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് അവശ്യസാദനങ്ങൾ പോലും വാങ്ങണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരും ഇനി കുറച്ചുനാളെങ്കിലും.

related stories