Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടൊപ്പം വെള്ളത്തിലും നാട്ടിൽ ഹിറ്റാണ് കരീമിന്റെ ചായക്കട– വിഡിയോ

kareem-tea-shop കരീമിന്റെ ചായക്കടയിലെ ചായവിതരണം

തൃശൂർ ∙ അതിജീവിക്കാനുള്ള മലയാളിയുടെ മനസ്സാണ്, പോരാടാനുള്ള വീറും വാശിയുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുന്നംകുളത്തെ കരീമിന്‍റെ ചായക്കട അത്തരം അതിജീവന കഥകൾക്ക് ഒരുദാഹരണം മാത്രം. ഇപ്പോഴും മുട്ടൊപ്പം വെള്ളമാണ് കരീമിന്റെ ചായക്കടയിൽ. പക്ഷേ വിട്ടുകൊടുക്കാൻ കരീം തയാറല്ല.

പ്രളയജലത്തിൽ നിന്നുകൊണ്ടു പഴയതുപോെല തന്നെ, അതേ ഊർജത്തോടെ ചായ എടുക്കുന്നു കരീം. ചായഗ്ലാസുകൾ ഒന്നിച്ച് ഒരു പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കിവിടുന്നു. പാത്രം അടുത്തെത്തുമ്പോൾ ആളുകൾ അതിൽനിന്നു ചായ എടുത്തു കുടിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ആർക്കാണു തോറ്റുകൊടുക്കാൻ തോന്നുക? ആർക്കാണു പിൻമാറാൻ തോന്നുക, വാക്കുകള്‍ക്കപ്പുറം ഈ ദൃശ്യങ്ങൾ അതു തെളിയിക്കും.

കരീമിന്റെ ചായക്കട വിഡിയോ കാണാം

related stories