Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായം ആവശ്യപ്പെട്ടിട്ടില്ല; പ്രളയക്കെടുതി നേരിടാൻ സർക്കാരുകൾക്കാകും: യുഎൻ

Idukki-Cheruthoni-Landslide-Flood ഇടുക്കി ചെറുതോണിയിലുണ്ടായ മണ്ണിടിച്ചിലിൽനിന്ന്. ചിത്രം: അരവിന്ദ് ബാല

ന്യൂ‍ഡൽഹി∙ കേരളത്തിലെ പ്രളയക്കെടുതി നേരിടാനുള്ള പ്രാപ്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. പുനർനിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായം ചെയ്യും. ഇതിനായി കേന്ദ്രസർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎൻ അറിയിച്ചു.

നേരത്തേ, പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ യുഎൻ റസിഡന്റ് കമ്മിഷണർ മുഖ്യമന്ത്രിയെ ഇ–മെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്.

കേരളം അനുവദിച്ചാൽ പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാമെന്നായിരുന്നു അറിയിപ്പ്. കേരളത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി മലയാളികളും രംഗത്തെത്തി.

related stories