Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് അപകടത്തിൽ നിന്നു സാഹസികവും അദ്ഭുതകരവുമായി കുട്ടിയുടെ രക്ഷപ്പെടൽ

accident ബൈക്ക് അപകടത്തിന്റെ വിഡിയോയിൽ നിന്ന് (ചിത്രത്തിനു കടപ്പാട്: എൻഡിടിവി).

ബെംഗളൂരു∙ ഹൈവേയിൽ അപകടത്തിൽപ്പെട്ട ബൈക്കിൽ‌നിന്ന് കുട്ടിയുടെ സാഹസികവും അദ്ഭുതകരവുമായ രക്ഷപ്പെടൽ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ബെംഗളൂരുവിൽ നിന്നു നെലമംഗലയിലേക്കു പോകവേയാണ് അപകടമുണ്ടായത്. ഒരു സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിച്ച ബൈക്കില്‍ നിന്നും കുട്ടിയുടെ അച്ഛനും അമ്മയും തെറിച്ചു പോയി. 

അര കിലോമീറ്ററോളം കുട്ടിയുമായി ബൈക്ക് മുന്നോട്ടുപോയി. അതും വാഹനങ്ങൾക്കിടയിലൂടെ. ബൈക്ക് ഒരു ട്രക്കിൽ ഇടിക്കേണ്ടതായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. ഡിവൈഡറിൽ ഇടിച്ച് ബൈക്ക് നിന്നതോടെ കുട്ടി സുരക്ഷിതമായി സമീപത്തെ പുല്ലിലേക്കു വീഴുകയായിരുന്നു. കുട്ടിയും മാതാപിതാക്കളും സുരക്ഷിതരാണ്.