Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രിഡ്ജ് നന്നാക്കാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

anil-kumar അനിൽ കുമാർ

പത്തനംതിട്ട ∙ പ്രളയജലം കയറിയ വീ‌ട്ടിലെ റഫ്രിജറേറ്റർ നന്നാക്കാനെത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. വടശേരിക്കര പനയ്ക്കക്കുഴിയിൽ പരേതനായ മധുസൂദനൻ നായരുടെ മകൻ അനിൽകുമാറാണ് (41) മരിച്ചത്. 

പ്രകൃതി ക്ഷോഭത്തെത്തുടർന്ന് കുമ്പളത്താമൺ മുതുപാലയ്ക്കൽ ഗോപാലകൃഷ്ണൻനായരുടെ വീട്ടിലെ റഫ്രിജറേറ്റർ തകരാറായിരുന്നു. ഇതു നന്നാക്കാൻ എത്തിയപ്പോഴാണ് ഇലക്ട്രീഷ്യനായ അനിൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന്. ഭാര്യ: ജ്യോതി എസ്. നായർ. മക്കൾ: അർപ്പണ, അർപ്പിത.

related stories