Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.കെ.ഹരിദാസ് അന്തരിച്ചു; ഓര്‍മയായത് ചിരിച്ചിത്രങ്ങളുടെ സംവിധായകന്‍

kk-haridas കെ.കെ.ഹരിദാസ്

കൊച്ചി∙ സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളൻ, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹരിദാസിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ ആണ്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്

പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കു‍ഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.