Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കെടുതിയിൽ രാജ്യാന്തര അന്വേഷണം വേണം; വിദേശസഹായം അഭിമാനപ്രശ്നമാക്കേണ്ട: തരൂർ

shashi-tharoor ശശി തരൂർ

തിരുവനന്തപുരം∙ പ്രളയദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോരെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. പ്രളയദുരന്തത്തിൽ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്നും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ തരൂര്‍ ആവശ്യപ്പെട്ടു. വിദേശസഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്നമാക്കേണ്ടതില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിന് അര്‍ഹമായതു കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ല. പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

െഎക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്നു നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. ജനീവ സന്ദര്‍ശനം പൊതുപണം ഉപയോഗിച്ചായിരുന്നില്ല. യുഎഇ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്നം കാണേണ്ടതില്ല. അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണു പര്യാപ്തമെന്നും തരൂർ പറഞ്ഞു.

related stories