Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസിനെ മനസിലാക്കണമെങ്കിൽ ഇന്ത്യയെ അറിയണം: രാഹുലിന് മറുപടി

Rahul Gandhi

ന്യൂഡൽഹി∙ ഇന്ത്യയെ അറിയാത്തതിനാലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കാവിസംഘടനകളെ മനസ്സിലാകാത്തതെന്ന് ആർഎസ്എസ്. മുസ്‍ലിം ബ്രദർഹുഡിന്റെ ഉദ്ദേശ്യമെന്താണെന്നു രാഹുലിന് അറിയില്ല. ലോകം മുഴുവനും ഇസ്‌ലാമിക വർഗീയവാദത്തിന്റെ ഭീഷണിയിലാണ്. അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല. അതിനാലാണ് ഇതുപോലുള്ള പ്രതികരണങ്ങൾ രാഹുൽ നടന്നുന്നതെന്നും ആർഎസ്എസിന്റെ പ്രചാർ പ്രമുഖ് അരുൺ കുമാർ പറഞ്ഞു.

ഇന്ത്യയെ തിരിച്ചറിയാത്തവർക്ക് ആർഎസ്എസിനെയും മനസിലാകില്ല. ലോകം മുഴുവനും ഒന്നാണെന്ന ഇന്ത്യയുടെ സംസ്കാരത്തെ രാഹുലിനു മനസിലാകില്ലെന്നും അരുൺ കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ആർഎസ്എസിനെ മുസ്‍ലിം ബ്രദർഹുഡിനോട് ഉപമിച്ചിരുന്നു. ആർഎസ്എസ് രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാൻ ഇതുപോലെ ശ്രമിക്കുന്ന മറ്റൊരു സംഘടനയുമില്ല. അറബ് ലോകത്തു നിലനില്‍ക്കുന്ന മുസ്‍ലിം ബ്രദർഹുഡിനു സമാനമാണ് ആർഎസ്എസിന്റെ ആശയങ്ങളെന്നും രാഹുൽ പറഞ്ഞിരുന്നു.

related stories