Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്തും ആലപ്പുഴയിലും തൃശൂരും ചില സ്കൂളുകൾ ബുധനാഴ്ച തുറക്കില്ല

School

കൊച്ചി∙ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകൾക്ക് അവധി നൽകിയത്. 

ചില സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം ജില്ലയിലെ കുറച്ചു സ്കൂളുകൾ തുറക്കുന്നത് വെള്ളിയാഴ്ച (31) ആയിരിക്കും. മുളവൂര്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ പാനായിക്കുളം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ കെടാമംഗലം, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതൽ തുറക്കുക.

തൃശൂർ ജില്ലയിൽ ദുരിത്വാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതും കെട്ടിങ്ങൾക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്കൂളുകൾക്ക് ബുധൻ(29), വ്യാഴം (30), വെള്ളി (31) ദിവസങ്ങളിൽ അവധി നല്‍കി. തൃശൂര്‍ ജില്ലയിൽ അവധിയുള്ള സ്കൂളുകൾ–ഗവ. യുപിഎസ് കുഴൂർ, ഗവ. യുപിഎസ് അരിമ്പൂര്‍,ഗവ. ജിജെബിഎസ് ചേർപ്പ്, ജിഎൽപിഎസ് പുത്തൻപീടിക, യുപിഎസ് എടമുട്ടം, എസ്കെവി എൽപിഎസ് എരവത്തൂർ, ഗവ. എൽപിഎസ് പള്ളം, ചെറുതുരുത്തി

തിരുവല്ല നെടുമ്പ്രം സിഎംഎസ്എല്‍പിഎസ്, ചാത്തങ്കേരി ജിഎന്‍എല്‍പിഎസ്, കടപ്ര സെന്റ് ജോര്‍ജ് യുപിഎസ്, മണ്ണംതോട്ടുവഴി എംഡിഎല്‍പിഎസ്, കല്ലിങ്കല്‍ എംഡിഎല്‍പിഎസ്, ചുമത്ര ജിയുപിഎസ്, കോഴഞ്ചേരി മല്ലപ്പുഴശേരി എംടിഎല്‍പിഎസ്, ആറന്മുള വല്ലന ടികെഎംആര്‍എച്ച്എസ്, ആറാട്ടുപുഴ ജിയുപിഎസ്, കോയിപ്രം ജിഎച്ച്എസ് എന്നീ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ബുധനാഴ്ച(29) അവധി പ്രഖ്യാപിച്ചു. ഈ സ്‌കൂളുകളിലെ അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളുകളില്‍ എത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

related stories