Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 202 പോയിന്റ് ഉയർന്നു

INDIA-ECONOMY-STOCKS

മുംബൈ∙ ആഗോള വിപണിയിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണി മുന്നേറി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 202.52 പോയിന്റ് ഉയർന്നു 38,896.63 ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46.55 പോയിന്റ് ഉയർന്ന് 11,738.50 ലും ക്ലോസ് ചെയ്തു. 1,168 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 1,504 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

മെറ്റൽ, എനർജി, ഐടി, ഓട്ടോ എന്നീ മേഖലകളിലെ ഓഹരികളാണു നേട്ടമുണ്ടാക്കിയത്. എൻഎസ്ഇ ബാങ്ക് സൂചിക നേട്ടത്തിലായിരുന്നു. അതേസമയം ബിഎസ്ഇ ബാങ്ക് സൂചിക 0.09 ശതമാനം നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. പിഎസ്‌യു ബാങ്ക്, ഹെൽത്ത് കെയർ, ഫാർമ, എഫ്എംസിജി എന്നീ വിഭാഗം ഓഹരികൾ നഷ്ടത്തിലായിരുന്നു.

ഹിന്‍ഡാൽകോ, അദാനി പോർട്സ്, വേദാന്ത, റിലയൻസ്, മാരുതി സുസിക്കി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണു മികച്ച നേട്ടമുണ്ടാക്കിയത്. ഗെയിൽ ഓഹരി വില 4.98 ശതമാനം ഇടിഞ്ഞു. യെസ് ബാങ്ക്, എച്ച്പിസിഎൽ, സിപ്ല, എച്ച്‌യുഎൽ എന്നിവയാണു നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.