Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം പറവൂരിൽ പനി ബാധിച്ചു വീട്ടമ്മ മരിച്ചു

ernakulam-map

പറവൂർ∙ എറണാകുളം പറവൂരിൽ പനി ബാധിച്ചു വീട്ടമ്മ മരിച്ചു. ഗോതുരുത്ത് കടൽവാതുരുത്ത് ചിറയിൽ സി.ടി.ദാസന്റെ ഭാര്യ സതി (45) ആണു മരിച്ചത്. എലിപ്പനിയാണോ മരണകാരണമെന്നു സംശയമുണ്ട്.

പ്രളയത്തെത്തുടർന്നു വീട്ടിൽ വെള്ളം കയറിയതിനാൽ ഇവർ കടൽവാതുരുത്തിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു. ക്യാംപ് വിട്ടശേഷം സതിയുടെ സ്വദേശമായ കൊടുങ്ങല്ലൂർ എടമുട്ടത്തേക്കു പോയി. അവിടെ വെച്ചു പനി പിടിപെട്ടു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രയിൽ ചികിൽസതേടി. പനി കൂടിയതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാല്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. 

related stories