Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കത്തിനുശേഷം തുറന്ന നെടുമ്പാശേരിയിൽ ആദ്യ വിഐപിയായി രാഹുൽ ഗാന്ധി

indigo-kochi കൊച്ചി വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചതോടെ ആദ്യമായെത്തിയ ഇൻഡിഗോ വിമാനം.

കൊച്ചി∙ വെള്ളപ്പൊക്കത്തെത്തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഇൻഡിഗോ വിമാനമെത്തിയതോടെ സിയാൽ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂർ ഇൻഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

സംസ്ഥാനത്തെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ബുധനാഴ്ച ഉച്ചയോടെ ഹെലിക്കോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവള പ്രവർത്തനം പൂർണതോതിൽ ആയതോടെ രാഹുൽ തുടർയാത്ര കൊച്ചിയിൽനിന്നുള്ള വിമാനത്തിലാക്കുകയായിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനായിരുന്നു തന്റെ സന്ദർശനമെന്നും ജനങ്ങൾക്ക് എത്തിക്കാൻ കഴിയുന്ന സഹായങ്ങളെല്ലാം കോൺഗ്രസ് ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.