Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; 1000 കോടി കവിഞ്ഞു

cmdrf-amount

തിരുവനന്തപുരം ∙ കേരളത്തിന്റെ പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്സ് പേയ്മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആർ/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആർടിജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

nita-ambani റിലയൻസ് ഫൗണ്ടേഷന്റെ 21 കോടി രൂപയുടെ ചെക്ക് ചെയർപേഴ്സൻ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ നൽകി. ചെയർപേഴ്സൻ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ഇന്ത്യൻ നേവി 8.92 കോടി രൂപ സംഭാവന നൽകി. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലൻബ മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി.

indian-navy നാവികസേനയുടെ 8.92 കോടിയുടെ ചെക്ക് സേനാ മേധാവി അഡ്മിറൽ സുനിൽ ലൻബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.
related stories