Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ.സുകേശന്‍ ഉള്‍പ്പെടെ കേരള പൊലീസിലെ 12 എസ്പിമാര്‍ക്ക് ഐപിഎസ്

police-ips

തിരുവനന്തപുരം ∙ ബാർ കോഴക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആർ.സുകേശന്‍ ഉള്‍പ്പെടെ കേരള കേഡറിലെ 12 എസ്പിമാര്‍ക്ക് ഐപിഎസ്. എ.കെ.ജമാലുദീന്‍, യു.അബ്ദുൽ കരീം, കെ.എം.ആന്റണി, ജെ.സുകുമാര പിള്ള, ടി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരന്‍, കെ.എസ്.വിമല്‍, ജെയിംസ് ജോസഫ്, കെ.എം.ടോമി, പി.കെ.മധു എന്നിവരാണ് ഐപിഎസ് ലഭിച്ച മറ്റുള്ളവർ.