Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ ഇടിവ്; ആഭ്യന്തര സൂചികകൾക്കു തിരിച്ചടി

sensex

മുംബൈ∙ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിൽപന സമ്മർദവും ആഭ്യന്തര സൂചികകൾക്കു തിരിച്ചടിയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15.10 പോയിന്റ് ഇടിഞ്ഞ് 11,676.80 ലാണു ക്ലോസ് ചെയ്തത്.  മുപ്പതു മുൻനിര ഓഹരികളുടെ സെൻസെക്സ് സൂചിക 32.83 പോയിന്റ് ഇടിഞ്ഞ് 38,690.10 ലെത്തി വ്യാപാരം അവസാനിപ്പിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലായിരുന്നു. 1,441 ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,255 ഓഹരികൾക്കു നഷ്ടം നേരിട്ടു.

എഫ്എംസിജി, മെറ്റൽ, ഫാർമ, പിഎസ്‌യു ബാങ്ക്, ഐടി തുടങ്ങിയ സെക്ടറുകൾ നേട്ടത്തിലായിരുന്നു. അതേസമയം ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഓട്ടോ, എനർജി തുടങ്ങിയ വിഭാഗം ഓഹരികൾക്കു നഷ്ടം നേരിട്ടു. സൺഫാർമ, ടാറ്റാ സ്റ്റീൽ, ഐടിസി, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികളുടെ വില ഉയർന്നു. ബജാജ് ഫിനാൻസ്, എച്ച്പിസിഎൽ, മാരുതി സുസിക്കി, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.