Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാറിൽ അണക്കെട്ട് ബലപ്പെടുത്തുന്ന ജോലി തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Edappadi K. Palaniswami

സേലം∙ ഇടുക്കിയിലെ പ്രളയത്തിനു  കാരണം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടതാണെന്ന കേരളത്തിന്റെ ആരോപണം വീണ്ടും തള്ളി തമിഴ്നാട്.  കേരളം അടിസ്ഥാനരഹിതമായ  ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി പറഞ്ഞു. മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടി ആക്കുന്നത് തടയാനാണു കേരളത്തിന്റെ നീക്കം. ജലനിരപ്പ്  152 ആക്കി ഉയർത്തുന്നതിനു  അണക്കെട്ട് ബലപ്പെടുത്തുന്ന ജോലി നടന്നുവരുന്നു. സുപ്രീം കോടതി അംഗീകാരം നൽകിയാൽ ജലനിരപ്പ് 152 ആക്കി ഉയർത്തുമെന്ന് എടപ്പാടി പറഞ്ഞു.