Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാന്റെ 'ചെലവ് ചുരുക്കല്‍': വീട്ടില്‍നിന്ന് ഓഫീസിലേക്ക് ഹെലികോപ്റ്ററില്‍; ചെലവ് 73000 രൂപ

Pakistan Elections Pakistani politician Imran Khan, chief of Pakistan Tehreek-e-Insaf party, shows his marked thumb after casting his vote at a polling station for the parliamentary elections in Islamabad, Pakistan, Wednesday, July 25, 2018. After an acrimonious campaign, polls opened in Pakistan on Wednesday to elect the country's third straight civilian government, a first for this majority Muslim nation that has been directly or indirectly ruled by its military for most of its 71-year history. (AP Photo/Anjum Naveed)

ഇസ്‌ലാമബാദ്∙ അമിതവ്യയത്തിന് തടയിടുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ വസതിയില്‍ നിന്നും ഓഫീസിലേക്ക് യാത്ര ചെയ്യുന്നത് ഹെലികോപ്റ്ററില്‍. ഏകദേശം 15 കിലോമീറ്ററാണ് വസതിയില്‍ നിന്നും ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിലേക്കുള്ളത്.  ചെലവു ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ഇമ്രാന്റെ ഈ നടപടി വിവാദമായതോടെ പ്രതിരോധിച്ച് വാര്‍ത്താവിനിമയ മന്ത്രി ഫവദ് ചൗധരി രംഗത്തെത്തി. റോഡ് മാര്‍ഗമുള്ള യാത്രയെക്കാള്‍ ആദായകരമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള യാത്രയെന്നായിരുന്നു മന്ത്രിയുടെ ന്യായവാദം. ഒരു കിലോമീറ്ററിന് 50-55 രൂപ ചെലവ് മാത്രമെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള യാത്രക്ക് വരികയുള്ളൂവെന്ന കണക്കും അദ്ദേഹം നിരത്തി. 

പ്രധാനമന്ത്രി റോഡ് മാര്‍ഗം യാത്ര ചെയ്യുകയാണെങ്കില്‍ സുരക്ഷ ജീവനക്കാര്‍ നിരവധി വാഹനങ്ങളില്‍ അകമ്പടി സേവിക്കേണ്ടി വരുമെന്നും റോഡിലെ തടസങ്ങളും സുരക്ഷയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കേവലം മൂന്നു മിനുട്ട് മാത്രമെടുക്കുന്ന ഹെലികോപ്റ്റര്‍ യാത്രയാണ് ലാഭകരമെന്നുമുള്ള അവകാശവാദവുമായി ഭരണകക്ഷി പ്രതിനിധിയായ അലി മുഹമ്മദ് ഖാനും രംഗത്തെത്തി.

എന്നാല്‍ ചെലവ് കുറയ്ക്കുന്നതു സംബന്ധിച്ച വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എഡബ്ലിയു 139 ആണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍. ഒരു നോട്ടിക്കല്‍ മൈല്‍ പറക്കാന്‍ 16,000 പാകിസ്ഥാന്‍ രൂപ(9,200 ഇന്ത്യന്‍ രൂപ)

യാണ് ചെലവ് വരിക. പതിനഞ്ച് കിലോമീറ്റര്‍ അതായത് ഏകദേശം എട്ട് നോട്ടിക്കല്‍ മൈലാണ് പ്രധാനമന്ത്രി പ്രതിദിനം സഞ്ചരിക്കുന്ന ദൂരം. ഈ യാത്രക്ക് 1,28,000 പാകിസ്ഥാന്‍ രൂപ(73,635 ഇന്ത്യന്‍ രൂപ)യാണ് ചെലവാകുക. കിലോമീറ്ററിന് 55 രൂപയെന്ന മന്ത്രിയുടെ അവകാവാദം തെറ്റാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

പാകിസ്ഥാനില്‍ ടാക്‌സി കാറുകള്‍ വാടകയ്ക്കു നല്‍കുന്ന കമ്പനിയായ കരീം, കിലോമീറ്ററിന് 37-40 രൂപയാണ് ഈടാക്കുന്നത്. സുരക്ഷ ജീവനക്കാര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങളുടെ ചെലവ് കൂടി കണക്കിലെടുത്താലും ഹെലികോപ്റ്ററിനെക്കാള്‍ ലാഭകരമാകും. മന്ത്രിയുടെ വിശദീകരണം ഇമ്രാനെ കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരണത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഹെലികോപ്റ്റര്‍ യാത്ര റോഡ് യാത്രയെക്കാള്‍ ലാഭകരമാണെങ്കില്‍ രാജ്യത്തെ ഗതാഗതം മുഴുവന്‍ ഹെലികോപ്റ്റര്‍ വഴിയാക്കമെന്ന പരിഹാസവും ഇതില്‍ ഉള്‍പ്പെടും. 

related stories