Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ടിലെ പ്രളയക്കെടുതി; പമ്പിങ്ങിന് 40 ശതമാനം തുക മുൻകൂർ നൽ‌കും: മന്ത്രി ജി. സുധാകരൻ

alappuzha-g-sudhakaran ആലപ്പുഴയിലെ പ്രളയ ബാധിതമേഖലകൾ സന്ദർശിക്കുന്ന മന്ത്രി ജി. സുധാകരൻ (ഫയൽ‌ ചിത്രം)

ആലപ്പുഴ∙ കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ പമ്പിങ്ങിനു പാടശേഖരസമിതികൾക്കു മുൻകൂർ തുക നൽ‌കുമെന്ന് മന്ത്രി ജി. സുധാകരൻ. പമ്പിങ്ങിനു വേണ്ടി 40 ശതമാനം തുക മുന്‍കൂർ നൽകുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

തുക അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്കു മന്ത്രി നിര്‍ദേശം നല്‍കി. കുട്ടനാട്ടിലെ ദുരിതത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടര്‍ന്നാണു നടപടി. മടകെട്ടുന്നതിനും പമ്പിങ്ങിനും പാടശേഖരസമിതികൾ മുൻ‌കയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു.

related stories