Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ സഞ്ചരിച്ച വിമാനത്തിൽ തകരാർ; പൈലറ്റുമാരെ പഴിച്ച് അന്വേഷണ റിപ്പോർട്ട്

Rahul Gandhi

ന്യൂഡൽ‌ഹി∙ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേർഡ് വിമാനം ഏപ്രിലിൽ തകരാറിലായ സംഭവത്തിൽ പൈലറ്റുമാരെ പഴിച്ച് ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) റിപ്പോർട്ട്. പൈലറ്റുമാർ നടപടികൾ സ്വീകരിക്കാൻ വൈകിയതാണു വിമാനം അപകടത്തിന്റെ തൊട്ടടുത്തുവരെ എത്താൻ കാരണമെന്നാണു കണ്ടെത്തൽ.

തകരാർ ശ്രദ്ധയിൽപെട്ട പൈലറ്റ് നടപടികള്‍ സ്വീകരിക്കാൻ വൈകിയതായി റിപ്പോർട്ട് കുറ്റപ്പെടുന്നു. ഏപ്രിൽ 26 നാണ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഡൽഹിയിൽ നിന്ന് കർണാടകയിലെ ഹുബ്ലിയിലേക്കു സഞ്ചരിച്ച വിമാനത്തിനു പെട്ടെന്ന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വിമാനത്തില്‍ രാഹുലിനൊപ്പം സഞ്ചരിച്ച കൈലാഷ് വിദ്യാർഥി എന്നയാൾ കർണാടക ഡിജിപിക്കു പരാതി നൽകിയിരുന്നു. 

രാംപ്രീത്, രാഹുൽ രവി, എസ്പിജി ഉദ്യോഗസ്ഥൻ രാഹുൽ ഗൗതം എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാലാവസ്ഥ ശാന്തമായ സാഹചര്യത്തിൽ വിമാനത്തിൽ തകരാർ കണ്ടതിൽ ദുരൂഹതയുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ പരാതി.  വിമാനത്തിലെ ഓട്ടോപൈലറ്റ് സംവിധാനം പ്രവർത്തനരഹിതമായെന്നും മൂന്നാം ശ്രമത്തിലാണു ഹുബ്ലിയിൽ വിമാനം ഇറക്കിയതെന്നും പരാതിയിലുന്നയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.