Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കോടീശ്വരനായ സുഹൃത്തിനായി’ രാജ്യതാൽപര്യം ത്യജിച്ചു: മോദിക്കെതിരെ കോൺഗ്രസ്

narendra-modi-rafale നരേന്ദ്ര മോദി, റഫാൽ യുദ്ധവിമാനം.

ന്യൂഡൽഹി ∙ രാജ്യത്തിന് 126 റഫാൽ യുദ്ധ വിമാനങ്ങൾ ആവശ്യമുണ്ടെന്നിരിക്കെ, ഫ്രാൻസിന്റെ ഡസോൾട്ട് ഏവിയേഷനുമായി കേന്ദ്ര സർക്കാർ 36 വിമാനങ്ങൾക്കു മാത്രം കരാർ ഒപ്പിട്ടത് എന്തിനെന്ന ചോദ്യവുമായി കോൺഗ്രസ്. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു തിടുക്കമുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ എല്ലാ വിമാനങ്ങളും ഒരുമിച്ചു നൽകാൻ ഫ്രഞ്ച് കമ്പനിയോട് ആവശ്യപ്പെടാതിരുന്നത് എന്താണ്?– കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ചോദിച്ചു.

കുറച്ചു വിമാനങ്ങൾ 2019ലും മറ്റുള്ളവ 2022ലുമാണ് വിതരണം ചെയ്യുന്നത്. തിടുക്കമുണ്ടായിരുന്നെങ്കിൽ എല്ലാ വിമാനങ്ങളും 2019ല്‍ തന്നെ എത്തിക്കണമായിരുന്നു. ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തെ സർക്കാർ ഭയക്കുന്നത് എന്തിനാണ്? കരാർ നീതിയുക്തമാണെങ്കിൽ പേടിക്കേണ്ടതില്ല. 126 വിമാനങ്ങൾക്കു പകരം 36 എണ്ണത്തിനു മാത്രം എൻഡിഎ സർക്കാർ ഒപ്പിട്ടത് വിചിത്രമാണ്. ‘കോടീശ്വരനായ സുഹൃത്തിനുവേണ്ടി’ രാജ്യതാൽപര്യം സർക്കാർ‌ ത്യജിച്ചെന്നും പ്രിയങ്ക ചതുർവേദി ആരോപിച്ചു.

modi-anil-rafale

526 കോടിയില്‍നിന്നു വിമാനങ്ങളുടെ തുക എങ്ങനെയാണ് 1,670 കോടിയിലേക്കു കുതിച്ചുയർന്നത്? 70 വർഷത്തെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി 12 ദിവസം മാത്രം പ്രായമുള്ള കമ്പനിക്കു കരാർ നൽകിയത് എന്തിനാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

യുപിഎ സർക്കാരിനേക്കാൾ 20 ശതമാനം വിലകുറച്ചാണ് എൻഡിഎ സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങുന്നതെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നേരത്തേ പറഞ്ഞിരുന്നു. വിലക്കൂടുതൽ കാരണം 126 വിമാനങ്ങൾ‌ക്കു പകരം 36 റഫാൽ വിമാനങ്ങൾ മാത്രമാണു വാങ്ങുന്നതെന്ന് 2015ൽ കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കർ നിലപാടെടുത്തു.

Rafale Deal

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഇടപാടില്‍ പങ്കാളികളായ റിലയൻസ് ഡിഫൻസ് കമ്പനിക്ക് കരാർ വഴി 1.3 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ ആരോപണം. കമ്പനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിലയൻ‌സ് മേധാവി അനിൽ അംബാനി കോൺഗ്രസ് നേതാക്കൾക്കു വക്കീൽ നോട്ടിസ് അയച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.