Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരക്കാരനില്ലാത്തത് പ്രതിസന്ധി; സിപിഎമ്മിൽ ആഭ്യന്തര പ്രശ്നമാണോയെന്ന് ശ്രീധരൻപിള്ള

PS Sreedharan Pillai

കോഴിക്കോട്∙ മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തായിരിക്കുമ്പോൾ പകരം ചുമതലക്കാരനില്ലാത്തത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. മുഖ്യമന്ത്രി വിദേശത്തു ചികിത്സിക്കാൻ പോയതിൽ തെറ്റില്ല. എന്നാൽ പ്രതിസന്ധിയുടെ ഈ സമയത്ത് വിവേചനാധികാരമുപയോഗിച്ച് തീരുമാനമെടുക്കേണ്ട പല കാര്യങ്ങളുമുണ്ട്.

ഒരാളെ ചുമതലയേൽപ്പിക്കാതിരുന്നാൽ ഇത്തരം തീരുമാനങ്ങൾ എങ്ങനെയെടുക്കും? ഇമെയിലിലൂടെ എല്ലാം നടക്കില്ല. താൽക്കാലികമായി ഒരാൾക്കു ചുമതല നൽകാൻ കഴിയാത്തവിധം കേരളത്തിലെ സിപിഎം ആഭ്യന്തര പ്രശ്നത്തിലാണോയെന്നും ശ്രീധരൻപിള്ള ചോദിച്ചു.