Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാവിനെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ; സംഭവം മധ്യപ്രദേശിൽ

Rape | Sexual Abuse | Representational image

ബർവാനി(മധ്യപ്രദേശ്)∙ നാൽപ്പത്തഞ്ചു വയസ്സുള്ള മാതാവിനെ പീഡിപ്പിച്ച മുപ്പതുകാരനായ മകനെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ സുരാനിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങി കിടന്നിരുന്ന മാതാവിനെ മകൻ ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാതാവ് തടയാൻ ശ്രമിച്ചെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഏഴു വയസ്സുകാരനായ മകൻ നോക്കിനിൽക്കെയായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. സംഭവം നടക്കുമ്പോൾ മാതാവിന്റെ ഭിന്നശേഷിക്കാരനായ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ മകന്റെ പിടിവിട്ട് മൂന്നു പേരക്കുട്ടികളുമായി ആ മാതാവ് രക്ഷപ്പെടുകയായിരുന്നു.

മൂന്നു കുട്ടികളുടെ പിതാവായ പ്രതി രണ്ടു വർഷമായി ഭാര്യയിൽനിന്ന് അകന്നു കഴിയുകയാണ്. പ്രതിയുടെ പേരിൽ പീഡനശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.