Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

pk-sasi പി.കെ.ശശി

ന്യൂഡൽഹി ∙ സിപിഎം ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയിൽ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണു സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പ്രതികരിച്ചു.

മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തന്നോടു മോശമായി പെരുമാറിയെന്നാണു സിപിഎം ദേശീയ നേതൃത്വത്തിനു ഡിവൈഎഫ്ഐ നേതാവ് കൂടിയായ യുവതി നൽകിയ പരാതി. പൊലീസ് ഇടപെടേണ്ട കാര്യമില്ലാത്തതിനാലാണു പരാതിക്കാരി പാർട്ടിയെ സമീപിച്ചതെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

related stories