Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയെന്നു സംശയം; യുഎസിൽ വിമാനം തടഞ്ഞിട്ടു

jfk-airport ജോൺ എഫ്.കെന്നഡി എയർപോർട്ട് (ചിത്രം: ട്വിറ്റർ)

ന്യൂയോർക്ക്∙ ദുബായിൽനിന്നു പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്കു രോഗബാധ. യുഎസിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ഇറക്കിയ വിമാനം തടഞ്ഞിട്ടിരിക്കുകയാണ്. 500 യാത്രക്കാരുമായി പ്രാദേശിക സമയം രാവിലെ ഒൻപതു മണിക്കുശേഷമാണ് എമിറേറ്റ്സിന്റെ വിമാനം നിലത്തിറക്കിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ദുബായില്‍നിന്ന് ന്യൂയോർക്കിലേക്കു പോകുകയായിരുന്ന വിമാനത്തിലെ 10 യാത്രക്കാരാണ് അസുഖബാധിതരായതെന്നു വിമാനക്കമ്പനിയുടെ വക്താവ് പറഞ്ഞു. വിമാനം പറന്നിറങ്ങിയ ഉടൻ ഇവര്‍ക്ക് ചികിത്സ നൽകിയതായും അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണു ലഭിക്കുന്ന വിവരം. അസുഖബാധിതരൊഴിച്ചു മറ്റു യാത്രക്കാരെയെല്ലാം പോകാനനുവദിച്ചു. എന്നാൽ, 100 യാത്രക്കാർ വരെ ബുദ്ധിമുട്ടനുഭവിക്കുന്നതായി യുഎസ് മാധ്യമങ്ങൾ വ്യക്തമാക്കി. ഡോക്ടർമാരും എയർപോർട്ട് അതോറിറ്റി പൊലീസും സംഭവ സ്ഥലത്തുണ്ട്.