Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പടരാനിടയുള്ള മേഖലകളി‍ൽ പ്രത്യേകം ശ്രദ്ധ പുലർത്തണം: മുഖ്യമന്ത്രി പിണറായി

pinarayi-vijayan-2 മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ എലിപ്പനി പടരാനിടയുള്ള മേഖലകളി‍ൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ദൈനംദിന വിലയിരുത്തലും നിരീക്ഷണവും തുടരണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. 

പ്രതിരോധ പ്രവർത്തനം ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്കു നിർദേശവും നൽകി. 

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം–

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കു നിര്‍ദേശം നല്‍കി. എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പു പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ദൈദംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രിക്കു നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും നിര്‍ദേശിച്ചു. മറ്റു പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

related stories