Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിക്ക് ഇന്നും നഷ്ടത്തിന്റെ ദിനം; സെൻസെക്സ് – 38,018, നിഫ്റ്റി – 11,476

Stock Market | BSE | NSE

മുംബൈ∙ ഓഹരി വിപണിക്ക് ഇന്നും നഷ്ടത്തിന്റെ ദിനം. ബിഎസ്ഇ സെൻസെക്സ് 139 പോയിന്റ് ഇടിഞ്ഞ് 38,018 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 43 പോയിന്റ് താഴ്ന്ന് 11,476ലും ക്ലോസ് ചെയ്തു. വിപണി തിരുത്തലിന്റെ പാതയിലാണെന്നു വിദഗ്ധർ വിലയിരുത്തുന്നു. അതോടൊപ്പം എണ്ണ വിലയുടെ വർധനയും രൂപയുടെ മൂല്യ തകർച്ചയും കൂടുതൽ തിരിച്ചടിക്കു കാരണമാകുന്നു. തുടർച്ചയായ ആറാം പ്രവൃത്തിദിനമാണു ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത്.

ഓട്ടോ, ഹെൽത്ത് കെയർ, മെറ്റല്‍, പവർ സെക്ടറുകളാണു ബിഎസ്ഇയിൽ നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഐടി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സെക്ടറുകളെല്ലാം നഷ്ടത്തിലായിരുന്നു. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, വിപ്രോ, ടാറ്റാ മൊട്ടോഴ്സ് തുടങ്ങിയ ഓഹരികളാണു ഇന്നു നേട്ടം കൊയതത്. ഭാരതി ഇൻഫ്രാടെൽ, ഐഡിയ സെല്ലുലർ, എച്ച്‌യുഎൽ, കൊടാക് മഹീന്ദ്രാ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.