Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി. ഹരികുമാർ സ്മാരക പുരസ്കാരം സുജിത് നായർക്ക്

sujith-nair സുജിത് നായർ

പത്തനംതിട്ട ∙ രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള പത്തനംതിട്ട പ്രസ് ക്ലബിന്റെ സി. ഹരികുമാർ സ്മാരക പുരസ്കാരം( 25,000രൂപ) മലയാളമനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർക്ക്. മനോരമയിൽ പ്രസിദ്ധീകരിക്കുന്ന പ്രതിവാര രാഷ്ട്രീയപംക്തിയായ ‘കേരളീയം’ അടക്കമുള്ള രാഷ്ട്രീയറിപ്പോർട്ടുകളെ മുൻനിർത്തിയാണു പുരസ്കാരം.

രാഷ്ട്രീയറിപ്പോർട്ടിങ്ങിലും വിശകലനങ്ങളിലും പ്രദർശിപ്പിക്കുന്ന വസ്തുനിഷ്ഠതയും കൃത്യതയും കണക്കിലെടുത്താണു പുരസ്കാരം. ‘കേരളീയം’പലപ്പോഴും കേരളരാഷ്ട്രീയത്തിന്റെ നേർക്കണ്ണാടിയായി മാറുന്നതായി വിധിനിർണയസമിതി വിലയിരുത്തി. സെപ്റ്റംബർ 11ന് മൂന്നരയ്ക്ക് പത്തംതിട്ട ടൗൺഹാളിൽ ചേരുന്ന ചടങ്ങിൽ സർക്കാരിന്റെ നവകേരള മിഷൻ കോർഡിനേറ്ററും രാഷ്ട്രീയനിരീക്ഷകനുമായ ചെറിയാൻ ഫിലിപ്പ് പുരസ്കാരം സമ്മാനിക്കും.