Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഭ്യതയിൽ കുറവ്; ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടായേക്കും

electricity

തിരുവനന്തപുരം∙ കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ താൽച്ചറിൽ നിന്നു 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നു 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ലോവർ പെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാലു ചെറുകിട നിലയങ്ങളും കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈകിട്ട് 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ എകദേശം 700 മെഗാവാട്ടിലധികം കുറവുണ്ട്. കമ്പോളത്തിൽ നിന്നു വാങ്ങി കുറവ് പരിഹരിക്കാൻ എല്ലാവിധ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.  എതെങ്കിലും കാരണവശാൽ വൈകുന്നേര സമയങ്ങളിലെ വൈദ്യുതി ആവശ്യകതയ്ക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം ചെറിയ തോതിൽ നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.