Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോത്സവം: ഗ്രേസ്മാർക്കിന് പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ.പി.ജയരാജന്‍

E.P. Jayarajan ഇ.പി.ജയരാജന്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ മൽസരങ്ങൾ നടത്തി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാനത്ത് ഈ വർഷം സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആർഭാടം ഒഴിവാക്കാനാണു പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. ഇക്കാര്യത്തിൽ പ്രായോഗിക സമീപനമാരും സ്വീകരിക്കുകയെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി യുഎസിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽനിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനാണ് തീരുമാനം. അതേസമയം ആഘോഷങ്ങൾ ഒഴിവാക്കി ചലച്ചിത്രോത്സവം നടത്തണമെന്ന് പല മേഖലകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്.

related stories