Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകനെ അക്രമിച്ച് മോഷണം: 25 പവന്‍ സ്വർണവും പണവും കവർന്നു

journalist-attack മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തുന്ന പൊലീസ് സംഘം

കണ്ണൂർ∙ മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ വീട്ടിൽ വൻ കവർച്ച. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ചു പരുക്കേൽപ്പിച്ച ശേഷം സ്വർണവും പണവും കവരുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. 25 പവൻ സ്വർണ്ണവും പണവും എടിഎം കാർഡും ഗൃഹോപകരണങ്ങളും കവർന്നു. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരുക്കേറ്റു.