Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് എയർവേസ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു; അന്വേഷണം തുടരുന്നു

british-airways

ലണ്ടൻ∙ ബ്രിട്ടിഷ് എയർവേസ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി എയർവേസ് അറിയിച്ചു. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ചോർന്നത്. പിഴവ് പരിഹരിച്ചെന്നും വെബ്സൈറ്റ് സാധാരണനിലയിൽ പ്രവർത്തനം ആരംഭിച്ചെന്നും വ്യാഴാഴ്ച വൈകിട്ട് എയർലൈൻ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓഗസ്റ്റ് 21ന് രാത്രി 10.58 മുതൽ സെപ്റ്റംബർ അഞ്ചിന് രാത്രി 9.45 വരെയുള്ള വിവരങ്ങളാണ് ചോർന്നതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ വ്യക്തി, ധനകാര്യ വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടിഷ് എയർവേസ് അറിയിച്ചു. ആകെ 3,80,000 ഇടപാടുകളാണ് ചോർന്നത്. എന്നാൽ ഇതിൽ യാത്രാ, പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. വിവരങ്ങൾ ചോർന്നവരെ വ്യാഴം രാത്രിതന്നെ വിവരം അറിയിച്ചിട്ടുണ്ട്.