Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാം കദമിന്റെ നാക്കരിഞ്ഞാൽ അഞ്ചു ലക്ഷം: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്

subodh-saoji സുബോധ് സേവ്ജി.

നാഗ്പുർ∙ പ്രണയാഭ്യർഥന നിരസിച്ചാൽ ആ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുതരാൻ സഹായിക്കുമെന്നു പറഞ്ഞു കുരുക്കിലായ ബിജെപി എംഎൽഎയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്. വിവാദത്തിൽപെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎ രാം കദമിന്റെ നാക്കരിയണം എന്നാണു മുൻ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് സുബോധ് സേവ്ജി ആഹ്വാനം ചെയ്തത്.

കിഴക്കൻ മഹാരാഷ്ട്രയിലെ ബുൽ‌ധാനയിലെ ചടങ്ങിലാണു സുബോധ്, രാം കദമിനെതിരെ രൂക്ഷമായി സംസാരിച്ചത്. ‘നിയമസഭാംഗത്തിന്റെ വായിൽനിന്നു വരേണ്ട വാക്കുകളായിരുന്നില്ല അദ്ദേഹത്തിന്റേത്. രാം കദമിന്റെ നാക്കരിയാൻ മുന്നോട്ടു വരുന്നവർക്ക് ഞാൻ അഞ്ചു ലക്ഷം രൂപ പ്രതിഫലം തരാം’– സുബോധ് പറഞ്ഞു.

മുംബൈ ഘട്കോപറിൽ നടന്ന 'ദാഹി ഹാന്ദി' എന്ന ചടങ്ങിനിടെയായിരുന്നു രാം കദമിന്റെ വാക്കുകൾ. 'യുവാക്കൾക്ക് എന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. പെൺകുട്ടികളെ കണ്ട് പ്രണയം തോന്നിയ പല യുവാക്കളും എന്നെ സമീപിക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് ആ പെൺകുട്ടിയെ സ്വന്തമാക്കാൻ 100 ശതമാനവും സഹായിക്കും. പെൺകുട്ടിക്ക് താൽപര്യം ഇല്ലെങ്കിൽ തട്ടിക്കൊണ്ടു വന്ന് നിങ്ങൾക്ക് ഞാൻ കൈമാറാം'– ഇതായിരുന്നു എംഎൽഎയുടെ വാക്കുകൾ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.