Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ തടസ്സമില്ല; പൊലീസിൽ വിശ്വാസമുണ്ട്: കാനം

Kanam Rajendran കാനം രാജേന്ദ്രൻ.

കോഴിക്കോട് ∙ തിരുവസ്ത്രം അണിഞ്ഞതുകൊണ്ട് കന്യാസ്ത്രീകൾക്ക് സമരം ചെയ്യുന്നതിനു തടസ്സമില്ലെന്നും ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിഷപ്പിന്റെ കേസിൽ പൊലീസിൽ തനിക്കു വിശ്വാസമുണ്ടെന്നും കാനം പറഞ്ഞു.

ഇത്ര വർഷങ്ങൾക്കു ശേഷമായതിനാൽ തെളിവു ശേഖരണം നിശ്ചിത സമയത്തു പൂർത്തിയാക്കണം എന്നാവശ്യപ്പെടാൻ സാധിക്കില്ല. പൊലീസ് നടപടികൾ ശരിയായ വഴിയിൽ അല്ലെന്നു തെളിഞ്ഞാൽ പ്രതികരിക്കുമെന്നും കാനം മാധ്യമങ്ങളോടു വ്യക്തമാക്കി.

related stories