Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടിയനായ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണോ?; ഇനി സബ്സിഡി മദ്യമില്ല

liquor-representational-image Representational image

ന്യൂഡൽഹി∙ അമിതവണ്ണമുള്ള കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കു സബ്സിഡി നിരക്കിൽ ഇനി മദ്യം അനുവദിക്കേണ്ടെന്നു തീരുമാനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഗുജറാത്ത് തീരം ഉൾപ്പെടുന്ന വടക്കു – പ‍ടിഞ്ഞാറൻ മേഖല വിഭാഗത്തിൽ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറങ്ങി. താഴേത്തട്ട് മുതൽ മുകൾതട്ട് വരെയുള്ള എല്ലാ വിഭാഗം ഉദ്യോസ്ഥർക്കും ഈ ഉത്തരവു ബാധകമാണെന്നു വടക്കു – പടഞ്ഞാറൻ മേഖല കമാൻഡർ രാകേഷ് പാൽ വ്യക്തമാക്കി.

പൊണ്ണത്തടിക്കുപിന്നിലെ പ്രധാന കാരണങ്ങളിലൊന്നു മദ്യ ഉപഭോഗമാണെന്നു വ്യക്തമായതായി രാകേഷ് പാൽ അറിയിച്ചു. അമിതവണ്ണത്തെത്തുടർന്നു പല ഉദ്യോഗസ്ഥർക്കും കടലിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതി വരുന്നു. വണ്ണം കുറയ്ക്കണമെന്നു പലയാവർത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതാണെന്നും അതു നടപ്പാകാത്തതിനാലാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ണം കുറച്ചു ജോലിക്കു ഫിറ്റ്നെസ് തെളിയിച്ചാൽ മദ്യ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്.