Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശിക്ക് പ്രത്യേക പരിഗണനയില്ല; നിയമം നിയമത്തിന്റെ വഴിക്ക്: സ്പീക്കർ

P. Sreeramakrishnan സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

മലപ്പുറം∙ ലൈംഗിക പീഡന പരാതി നേരിടുന്ന പി.കെ.ശശി എംഎൽഎയ്ക്കു നിയമസഭാംഗമെന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവാദത്തെക്കുറിച്ചു പ്രതികരിക്കാൻ താനില്ല. സ്പീക്കർ എന്ന നിലയിൽ അങ്ങനെ ചെയ്യുന്നതു ശരിയല്ല. സ്പീക്കർ ഒരു പാർട്ടിയുടെയും ഭാഗമല്ല. വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കരുതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

related stories