Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിഎ, എൻഡിഎ കാലത്തെ പെട്രോൾ വില: ആമിർ ഖാന്റെ ചിത്രവുമായി കോൺഗ്രസ്

divya-spandana-tweet ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്ത ചിത്രം.

ന്യൂഡൽഹി∙ ഇന്ധന വിലവർധനയ്ക്കെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തുന്ന കോൺഗ്രസ്, പ്രതിഷേധം ജനങ്ങളിലെത്തിക്കാൻ ട്രോളുകളും മറ്റുമായി സമൂഹമാധ്യമങ്ങളിലും സജീവം. യുപിഎ, എൻഡിഎ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യുന്നതിനായി ബോളിവുഡ് സിനിമ ദംഗലിലെ ആമിർ ഖാന്റെ ചിത്രങ്ങളാണു കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്. ഗുസ്തി താരമായി മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യുപിഎ കാലത്തെ പെട്രോൾ വിലയോടും പ്രായമായി കുടവയറുമായി നിൽക്കുന്ന ആമിറിന്റെ ചിത്രം എൻഡിഎ കാലത്തെ പെട്രോൾ വിലയോടും ഉപമിച്ചുള്ള ട്വീറ്റാണു ദിവ്യ സ്പന്ദനയുടേത്.

മോദി സർക്കാർ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണെന്ന കുത്തുമായി കോൺഗ്രസിന്റെ ട്വീറ്റുമുണ്ട്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലാണെന്നുമുള്ള ട്വീറ്റിൽ മോദി സർക്കാർ സമ്പ‌ദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു.