Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളില്ലാത്ത ലെവൽക്രോസിൽ അമൃത എക്സ്പ്രസ് മണ്ണുമാന്തി യന്ത്രത്തിലിടിച്ചു; രണ്ടുപേർക്ക് പരുക്ക്

amrita-express-accident അമൃത എക്സ്പ്രസ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചുണ്ടായ അപകടം.

പാലക്കാട്∙ പഴനി റെയിൽവേ സ്റ്റേഷനു സമീപം ആളില്ലാത്ത ലെവൽക്രോസിൽ അമൃത എക്സ്പ്രസ് മണ്ണുമാന്തി യന്ത്രത്തിലിടിച്ചു രണ്ടു പേർക്ക് പരുക്ക്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്കും സഹായിക്കുമാണു പരുക്കേറ്റത്. രാവിലെ 10.45നു പഴനി സത്രപ്പടി റെയിൽവേ സ്റ്റേഷനു സമീപത്തൊണ് അപകടം. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പഴനി പൊലീസ് അറിയിച്ചു. ട്രെയിനിനു വേഗം കുറവായിരുന്നതിനാലാണു വലിയ അപകടം ഒഴിവായത്. ട്രെയിൻ പത്തു മിനിറ്റ് പിടിച്ചിട്ടു

amrita-express-accident-1 അമൃത എക്സ്പ്രസ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചുണ്ടായ അപകടം.
related stories