Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ ആദ്യമായി ട്രോളി.., എലിപ്പനിക്കെതിരെ; പിആർഡി ട്രോൾ പങ്കുവച്ച് മോഹൻലാലും

Mohanlal shares PRD Troll

തിരുവനന്തപുരം∙ എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ സ്വന്തം ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തു. ഇതാദ്യമായാണു മോഹൻലാൽ ഫെസ്ബുക്കിലൂടെ ഒരു ട്രോൾ ഷെയർ ചെയ്യുന്നത്.

വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്... എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണു ഷെയർ ചെയ്തത്. 48 ലക്ഷത്തിനു മേൽ ഫെയ്സ്ബുക് ലൈക്കുകളാണു മോഹൻലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണു മോഹൻലാലിന്റെ ഫെയ്സ്ബുക് പേജിലൂടെ പിആർഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്.

എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.

related stories