കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച: കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ‌ വിവിധ സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതലയോഗം ബുധനാഴ്ച നടക്കും. എന്നാൽ കേരളത്തിലെ പ്രളയക്കെടുതി യോഗത്തിന്റെ പരിഗണനയിലില്ല.

ഇതിനുവേണ്ടി സംസ്ഥാനം റിപ്പോർട്ട് നൽ‌കിയില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, യുപിയിലേയും മഹാരാഷ്ട്രയിലേയും വിളനാശം യോഗം പരിഗണിക്കും. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണു യോഗം.