Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവന്യു മന്ത്രിയോ, അങ്ങനെയൊരാളുണ്ടോ?: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയുടെ പ്രതികരണം, വിഡിയോ കാണാം

തിരുവനന്തപുരം ∙ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ ശക്തമായ ഭാഷയിൽ പരിഹസിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എല്ലാം ഭംഗിയായാണു നടക്കുന്നതെന്ന് അല്‍പം മുന്‍പ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഭാവമാറ്റം. ആര്..? രമേശ് ചെന്നിത്തല മുഖത്ത് അറിയാത്ത ഭാവം നടിച്ച് ചോദിച്ചു. അതാരാ കേരളത്തില്‍. റവന്യൂ മന്ത്രിയോ..? അതാരാണ്..? അങ്ങനെ ഒരാളുണ്ടോ..? ഡയറിക്കകത്ത് മാത്രമല്ലേ ഉള്ളു– അദ്ദേഹം പരിഹസിച്ചു. 

സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമാണെന്നും അദ്ദേഹം തുറന്നടിച്ചു. പുനര്‍നിര്‍മാണം പത്തുദിവസമായി നിശ്ചലമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാട്ടില്‍ ജലയളിത ആശുപത്രിയിലായപ്പോഴുണ്ടായ അതേ അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. ഒരു കാര്യവും നടക്കുന്നില്ല. സിപിഎമ്മുകാര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സഹായധനം കൈപ്പറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

related stories